Palakkad jillayile mikacha clubinulla award srishticlub president, secretary enivar chernu Sasindhran MLA yude pakkal ninu vangunu. samepam kendra manthri Mullapalli Ramachandran, state youth ministr P.K.Jayalakshmi. M.K.Ragavan M.P ennivar sameepam
District level Inauguration of Yuvadeepthi Information Centers done by
P.K.Biju [MP-Alathur] with
M.Chandran [M.L.A-Alathur],
K.Kunjahammed [District Youth Co-ordinator, NYK],
Rajulashaj [Nenmara Block Panchayath Member],
Father Jacob Mavungal [Chairman, AIDS FREE, Palakkad].
Date: 16th September 2011, 3:45Pm.
Venue: Ezhuthachan community hall, Chittilamcherry.
More photos on Gallery....
District level Yuvadeepthi Information center Inauguration on 16th Sep 2011[Notice]
More...
District level Yuvadeepthi Information center Inauguration on 16th Sep 2011[Notice]
More..
മികവാര്‍ന്ന പ്രവര്‍ത്തനത്തിന് സൃഷ്ടിക്ലബ്ബിന് വീണ്ടും അംഗീകാരം
Posted on: 05 Aug 2011
ചിറ്റില്ലഞ്ചേരി: ജില്ലയിലെ മികച്ച സാമൂഹികസേവന പ്രവര്‍ത്തനവും യുവജനവികസന പ്രവര്‍ത്തനങ്ങളും നടത്തി മികവുകാട്ടിയതിനുള്ള സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ 2010ലെ മികച്ച സന്നദ്ധസംഘടനയ്ക്കുള്ള പുരസ്‌കാരം കടമ്പിടി സൃഷ്ടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്‌ക്ലബ്ബിന്. പുരസ്‌കാരം ഒക്ടോബറില്‍ കോഴിക്കോട്ടുവെച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. 20,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. കേന്ദ്ര യുവജനകാര്യവകുപ്പ് നെഹ്‌റു യുവകേന്ദ്ര ഏര്‍പ്പെടുത്തിയ 2007ലെ മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള അവാര്‍ഡും സൃഷ്ടി ക്ലബ്ബ് നേടിയിട്ടുണ്ട്.
2002ല്‍ ആരംഭിച്ച കടമ്പിടി സൃഷ്ടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര എന്നിവയുമായി ചേര്‍ന്ന് നടത്തിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.
കായികമേഖലയില്‍ ബ്ലോക്ക്-ജില്ലാ കായികമേളയും പൈക്ക മത്സരങ്ങളും വോളിബോള്‍, ഫുട്ബാള്‍ ടൂര്‍ണമെന്റുകളും ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ വഴിയോരതണല്‍മരം പദ്ധതിയില്‍ കൊട്ടേക്കുളം-കല്ലത്താണി പാതയിലും ചിറ്റില്ലഞ്ചേരി-കൊട്ടേക്കുളം പാതയരികിലും വൃക്ഷത്തൈവെച്ച് പരിപാലിച്ചുവരുന്നു.
2010ലെ കേന്ദ്ര യുവജനകാര്യ കായികവകുപ്പ് നെഹ്‌റുയുവകേന്ദ്രയുടെയും 2008ലെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയ മികച്ച സാമൂഹികസന്നദ്ധ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ക്ലബ്ബ് ജനറല്‍സെക്രട്ടറി എം. മുജീബ്‌റഹ്മാനും ലഭിച്ചിരുന്നു.
ക്ലബ്ബിന്റെ ഭാരവാഹികളായ എം.വി. പ്രസാദ് (പ്രസി.), എന്‍. രാജേഷ് (വൈ. പ്രസി.), എം. മുജീബ് റഹിമാന്‍ (ജന.സെക്ര.), എം. സുകുമാരന്‍ (ഖജാ.) എന്നിവരുടെ നേതൃത്വത്തില്‍ വനിതകളുള്‍പ്പെടെ എഴുപതോളം അംഗങ്ങളുടെ സജീവമായ സഹകരണത്തോടെയാണ് മികച്ചപ്രകടനം കാഴ്ചവെയ്ക്കുന്നത്.