Monday, January 24, 2022

സ്വയം തൊഴില്‍ പരിശീലന പരിപാടി (Education in Basic Vocations)

Posted by SRISHTI ARTS AND SPORTS CLUB Chittilamchery January 24, 2022, under | No comments

 

കോവിഡിന്റെ രൂക്ഷതയില്‍ തൊഴില്‍ മേഖലയിലുണ്ടായ മാന്ദ്യം ഗ്രാമീണ മേഖലയില്‍   വലിയ ആഘാതമാണ് സൃഷ്ടിച്ചത്. പ്രാദേശികമായി തൊഴില്‍ നേടുവാന്‍ കഴിയുന്ന രീതിയില്‍ യുവജനങ്ങളെ പ്രാപ്തമാക്കുതിനായി നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 25 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പ്ലബ്ബിംങ് ആന്റ് സാനിറ്ററി ഫിറ്റിംങ്‌സ് എ മൂു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് നടത്തുവാന്‍ തീരുമാനിച്ചത്. 08-12-2021 ന്  പരിശീലന പരിപാടി ആരംഭിക്കുകയും ചെയ്തു. 10-12-2021 ന് പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം മേലാര്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.മന്‍സൂര്‍ അലി നിര്‍വ്വഹിച്ചു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിച്ച്  നടപ്പിലാക്കുന്ന പ്രവര്‍ത്തികളില്‍ ജോലി ചെയ്യാനുള്ള അവസരമൊരുക്കാമെന്ന് ഉദ്ഘാടന       പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് എം.വി. പ്രസാദ് അധ്യക്ഷനായി. ക്ലബ്ബ് ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍, എം.സുകുമാരന്‍, നെഹ്‌റു യുവകേന്ദ്ര വൊളണ്ടിയര്‍   ഫസീല,  പരിശീലന പരിപാടിയുടെ ഇന്‍സ്ട്രക്ടര്‍ എസ്.പ്രദീഷ് ബാബു. തുടങ്ങിയവര്‍ സംസാരിച്ചു.














 

Tags

Upcoming Events



Videos

Upcoming Events

Blog Archive

Blog Archive