കൃഷി വകുപ്പിന്റെ സഹകരണത്തോടെ ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തുന്ന വീട്ടുവളപ്പിലെ ജൈവ പച്ചക്കറികൃഷിയ്ക്ക് തുടക്കമായി. പദ്ധതിയുടെ മേലാര്‍കോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ.മന്‍സൂര്‍ അലി വിത്തിട്ട് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ് അധ്യക്ഷനായി. എം.സുകുമാരന്‍, ജയപ്രസാദ്, ഗോപാലകൃഷ്ണന്‍, എം.മുജീബ് റഹിമാന്‍, ഫാനിഷ് ലാല്‍, തുടങ്ങിയവര്‍ സംസാരിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ 50 വീടുകളിലായി വെണ്ട, വഴുതിന ചീര, പയര്‍, മുളക് എന്നീ പച്ചക്കറിയാണ് കൃഷി ചെയ്യുന്നത്.
0 comments:
Post a Comment