കൂട്ടായ്മയുടെ വിജയത്തിന്റെ അംഗീകാരം ഏറ്റുവാങ്ങി ചിറ്റിലഞ്ചേരി സൃഷ്ടിക്ലബ്ബ്
സാമൂഹ്യ-സേവന പ്രവര്‍ത്തനങ്ങളും, പരിസ്ഥിതി സൗഹാര്‍ദ്ദ ശുചിത്വ പ്രവര്‍ത്തനങ്ങളും നടത്തിയതിനുള്ള യുവജന വികസന അവാര്‍ഡ് ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രാലയം നെഹ്‌റു യുവകേന്ദ്ര ഏര്‍പ്പെടുത്തിയ 2015-16 ലെ അവാര്‍ഡാണ് സൃഷ്ടി ക്ലബ്ബിന് ലഭിച്ചത്. മലമ്പുഴ ഗിരിവികാസില്‍ വെച്ച് ചടങ്ങില്‍ വെച്ച് അസിസ്റ്റന്റ് കളക്ടര്‍ ഉമേഷ് അവാര്‍ഡ് വിതരണം ചെയ്തു. 8000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡ് ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ്, ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍, ട്രഷറര്‍ എം.സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൃക്ഷതൈ വച്ചുപിടിപ്പിച്ചതും, ക്ലബ്ബംഗങ്ങളുടെ വീടുകളില്‍ ജൈവ പച്ചക്കറി കൃഷി നടത്തിയതും, പരിസര ശുചീകരണത്തിന്റെ ഭാഗമായി നെല്ലിയാമ്പതിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചതുമുള്‍പ്പെടെ വൈവിധയമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബിന് അവാര്‍ഡിന് അര്‍ഹമാക്കിയത്.
2007 ല്‍ നെഹ്‌റുയുവകേന്ദ്രയുടെ ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള അവാര്‍ഡും, 2010 ല്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ മികച്ച ക്ലബ്ബിനുള്ള അവാര്‍ഡും, 2013 ല്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഏര്‍പ്പെടുത്തിയ വനമിത്ര അവാര്‍ഡും ക്ലബ്ബിന് ലഭിച്ചിട്ടുണ്ട്.
0 comments:
Post a Comment