Friday, March 23, 2018

രക്തസാക്ഷി ദിനാചരണം

Posted by SRISHTI ARTS AND SPORTS CLUB Chittilamchery March 23, 2018, under | No comments

ഇന്ത്യ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ നിര്‍ണ്ണായക ദിനമായിരുന്നു മാര്‍ച്ച് 23. അന്നാണ് ദേശീയ സമരത്തിന് നേതൃത്വം നല്‍കിയ യുവാക്കളായ ഭഗത്സിംങ്, രാജഗുര, സുഗ്‌ദേവ് എന്ന ധീരദേശാഭിമാനികളെ ബ്രിട്ടീഷ് സാമ്രജ്യശക്തി തൂക്കിലേറ്റിയത്.
ആ ദേശാഭിമാനികളുടെ സ്മരണ പുതുക്കി രാജ്യം രക്തസാക്ഷിത്വ ദിനമായി ആചരിക്കുന്നു.
ആചരണത്തിന്റെ ഭാഗമായി ഭാരത സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രാലയം നെഹ്‌റു യുവകേന്ദ്രയും, ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ അനുസ്മരണ പരിപാടി
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍.വേണു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ് അധ്യക്ഷനായി.

0 comments:

Tags

Upcoming Events



Videos

Upcoming Events

Blog Archive

Blog Archive