സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പദ്ധതി
(രണ്ടാം വാരം)
ശുചിത്വ മന്ത്രായലത്തിന്റെയും നെഹ്‌റു യുവകേന്ദ്ര യുടെയും സഹകരണത്തോടെ ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ രണ്ടാമത് വാരത്തിന്റെ പരിപാടി.
കടമ്പിടി മില്‍ക്ക് സൊസൈറ്റിയ്ക്ക് സമീപമുള്ള മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കി, ശുചീകരിച്ച് പൂന്തോട്ടം നിര്‍മ്മിച്ചു. വിവിധ തരം പൂച്ചെടികളും, കണിക്കൊന്ന തൈകളും വച്ചുപിടിപ്പിച്ചു.
നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കടമ്പിടി പാടത്തെ പൊതുകിണര്‍ കാടുപിടിച്ചു കിടക്കുന്ന പരിസരം വള്ളിപ്പടര്‍പ്പുകളും, പുല്‍ച്ചെടികളും വെട്ടി വൃത്തിയാക്കുകയും, കിണറിനകത്തെ പുല്‍ച്ചെടികള്‍ നീക്കം ചെയ്യുകയും ചെയ്തു.
മാലിന്യ സംസ്‌ക്കരണത്തിന്റെ വിവിധ വശങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബോധവല്‍ക്കരണ ലഘുലേഖ വിതരണവും, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ബോധവല്‍ക്കരണവും നടത്തി.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തണല്‍മരതൈകള്‍ വച്ചുപിടിപ്പിക്കുകയും, തൈകള്‍ വിതരണം ചെയ്യുകയും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ തുണി സഞ്ചി വിതരണം നടത്തുകയും ചെയ്തു.
![]() |
സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി ക്ലബ്ബംഗങ്ങള്‍ക്കുള്ള ജെഴ്‌സി വിതരണം ക്ലബ്ബിന്റെ മുതിര്‍ന്ന അംഗം ശ്രീ.കെ.സുകുമാരന്‍ ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദിന് നല്‍കി ഉദ്ഘാടനം ചെയ്യുന്നു.


0 comments:
Post a Comment