യൂത്ത് കേരള എക്‌സ്പ്രസ്
സൃഷ്ടി ക്ലബ്ബിന് പുരസ്‌കാരം
യൂത്ത് കേരള എക്‌സ്പ്രസ്- റിയാലിറ്റി ഷോയുടെ സോണല്‍ പുരസ്‌കാരം ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് ലഭിച്ചു. 20,000 രൂപയും, പ്രശസ്തി പത്രവും, ശില്‍പ്പവുമടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ യുവജന കാര്യ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജനില്‍ നിന്ന് ക്ലബ്ബ് ഭാരവാഹികള്‍ ഏറ്റുവാങ്ങി.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ യൂത്ത് ക്ലബ്ബുകള്‍ക്കായി നടത്തുന്ന റിയാലിറ്റി ഷോയാണ് യൂത്ത് കേരള എക്‌സ്പ്രസ്. പരിസ്ഥിതി പ്രവര്‍ത്തനം എന്ന വിഷയത്തിലാണ് സൃഷ്ടി ക്ലബ്ബിന് പുരസ്‌കാരം ലഭിച്ചത്.
ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ തണല്‍ മരം വച്ചുപിടിപ്പിക്കല്‍, പൊതു സ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജ്ജനം, പൂന്തോട്ട നിര്‍മ്മാണം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍, പ്രകൃതി പഠന യാത്രകള്‍, തുടങ്ങിയവ നടത്തിയിരുന്നു.
മന്ത്രിയില്‍ നിന്ന് ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ്, ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍, ട്രഷറര്‍ എം.സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
0 comments:
Post a Comment