നെഹ്‌റു യുവകേന്ദ്രയുടെയും, ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റ് നടത്തി. മുടപ്പല്ലൂര്‍ ലയണ്‍സ് ട്രസ്റ്റ് കോളേജ് ഹാളില്‍ നടത്തിയ പരിപാടി നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സൃഷ്ടി ക്ലബ്ബ് സെക്രട്ടറി എം.മുജീബ് റഹിമാന്‍ അധ്യക്ഷനായി. ലയണ്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ടി.രാധാകൃഷ്ണന്‍, യു.കെ.ബി.നായര്‍, എം.കാര്‍ത്തികേയന്‍, പ്രജിത്ത് കൃഷ്ണന്‍, എം.സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗ പ്രദര്‍ശനവും, പരിശീലനത്തിനും സംസ്ഥാന യോഗ ചാമ്പ്യഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ സി. വിഷ്ണു നേതൃത്വം നല്‍കി.
0 comments:
Post a Comment