![]() | |
ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന തുണി സഞ്ചി വിതരണോദ്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. |
ആയിരം വീടുകളിലേക്ക്
തുണി സഞ്ചിയുമായി സൃഷ്ടി ക്ലബ്ബ്
മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തുണി സഞ്ചിയുമായി ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. കേന്ദ്ര സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രാലയം, നെഹ്‌റു യുവകേന്ദ്ര, കുടിവെള്ള ശുചിത്വ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 100 മണിക്കൂര്‍ നീണ്ടു നിന്ന സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പരിപാടി നടത്തിയിരുന്നു. പരിപാടിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആയിരം വീടുകളിലേക്ക് തുണി സഞ്ചി എത്തിക്കുന്ന പ്രവര്‍ത്തനം നടത്തുന്നത്.
തുണി സഞ്ചി വിതരണത്തിന്റെ ഉദ്ഘാടനവും, സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പദ്ധതിയില്‍ പങ്കെടുത്തവര്‍ക്കുള്ള അനുമോദനവും, സര്‍ട്ടിഫിക്കറ്റ്, ഉപഹാരം എന്നിവയുടെ വിതരണവും നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സൃഷ്ടി ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍, എം.സുകുമാരന്‍, പ്രദീഷ് ബാബു, എന്‍.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 comments:
Post a Comment