സൃഷ്ടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്
ചിറ്റില്ലഞ്ചേരി, പി.ഒ. പാലക്കാട്
വാര്‍ഷിക അംഗത്വ വിതരണം 2020
പ്രിയ സുഹൃത്തേ,
കൂട്ടായ ഇടപെടലുകളിലൂടെ നിങ്ങളുടെ കര്‍മ്മശേഷിയിലൂടെ
സമൂഹത്തിന്റെ നല്ല നാളേക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടോ?
പ്രവര്‍ത്തനങ്ങളിലൂടെ ഒരു നല്ല മനസ്സിനുടമയായി മാറാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടോ?
സ്വന്തം കാര്യം പോലെ കൂട്ടായ്മയില്‍ നിന്ന് സേവനം ചെയ്യാന്‍ തയ്യാറാണോ?
എങ്കില്‍ നിങ്ങള്‍ക്ക് സ്വാഗതം
തനത് പ്രവര്‍ത്തനങ്ങളിലൂടെ
സമൂഹത്തിന്റെ മാറ്റത്തിനായി
സമൂഹത്തോടൊപ്പം നിന്നു പ്രവര്‍ത്തിച്ച്
കേന്ദ്ര, കേരള സര്‍ക്കാറുകളുടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ
ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഭാഗമാകുവാന്‍.....
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം
അധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും,
സഹിതം 2020 ജനുവരി 15 നകം അപേക്ഷ നല്‍കണം.
നമുക്ക് ലഭിക്കുന്നത്
നഷ്ടപ്പെട്ടുപോകുന്ന സമയത്തെ സമൂഹത്തിനായി നന്മയ്ക്കായി മാറ്റുവാന്‍
ഒപ്പം നല്ല വ്യക്തിത്വത്തിന്റെ ഉടമയാകുവാന്‍
കൂടാതെ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന
വൈവിധ്യമാര്‍ന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിനും,
ജില്ലാ, സംസ്ഥാന, ദേശീയ പരിപാടികളില്‍ പങ്കെടുക്കാനും അവസരം ലഭിക്കുന്നതാണ്.
സന്നദ്ധ സേവനം മാത്രം ലക്ഷ്യമുള്ള ഈ കൂട്ടായ്മയില്‍ പങ്കാളികളാവാനുള്ള അവസരമാണിത്.
കൂടുതല്‍ വിവരങ്ങള്‍
ചിറ്റില്ലഞ്ചേരി അയ്യപ്പകോംപ്ലക്സില്‍ പ്രവര്ത്തിക്കുന്നസൃഷ്ടി ക്ലബ്ബിന്റെ ഓഫീസുമായി ബന്ധപ്പെടുക.
അടുത്തറിയുവാന്‍
പ്രവര്‍ത്തനങ്ങള്‍ കാണുവാന്‍
www.srishticlub.blogspot.com
0 comments:
Post a Comment