ഫിറ്റ് ഇന്ത്യ സൈക്കിള്‍ ഡേയുടെ ഭാഗമായി ഭാരത സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രാലയം, നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് ഫിറ്റ് ഇന്ത്യ സൈക്കിള്‍ റാലി നടത്തി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍ റാലി ഉദ്ഘാടനം ചെയ്തു. സൃഷ്ടി ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ് അധ്യക്ഷനായി. എം.മുജീബ് റഹിമാന്‍, എം.സുകുമാരന്‍, നെഹ്‌റു യുവകേന്ദ്ര വൊളണ്ടിയര്‍ കിരണ്‍, സുഭാഷ്, എം.രവി, ഹരിനാരായണന്‍, കൃഷ്ണദാസ്, എസ്.എം.സുര്‍ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 comments:
Post a Comment