കേന്ദ്ര സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രാലയം, നെഹറു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെ ദേശീയ കായിക ദിനമായ ആഗസ്റ്റ് 29 ന് കിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ നടത്തി. കൂടാതെ ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തില്‍ വീടുകളിലും വിവിധ കായിക അഭ്യാസങ്ങളും നടത്തി.
ചിറ്റില്ലഞ്ചേരിയില്‍ നടന്ന റണ്‍ കോട്ടേക്കുളത്ത് സമാപിച്ചു. തുടര്‍ന്ന് ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നത് തല്‍സമയം ക്ലബ്ബില്‍ സജ്ജീകിച്ച ടെലിവിഷനില്‍ കാണുകയും ചെയ്തു. തുടര്‍ന്ന് ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദും, സെക്രട്ടറി എം.മുജീബ് റഹിമാനും ചേര്‍ന്ന് വിതരണം ചെയ്തു.
0 comments:
Post a Comment