സാമ്പത്തിക സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
കോവിഡ് പ്രതിസന്ധി കൂടുതല്‍ ബാധിച്ച ഒരു മേഖലയാണ് സാമ്പത്തിക മേഖല. അതുകൊണ്ട് തന്നെ അതില്‍ കൂടുതല്‍ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യവുമായി എന്‍.ഐ.ഐ.ടി. ഫൗണ്ടേഷനുമായി സഹകരിച്ച് 10 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സാമ്പത്തിക സാക്ഷരത എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
വരുമാനവും ചെലവും സംബന്ധിച്ച ആമുഖം, സമ്പാദ്യത്തിലും അടിസ്ഥാന ബാങ്കിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുക, മൊബൈല്‍ അക്കൗണ്ടുകള്‍ / വാലറ്റുകള്‍, വിവേകപൂര്‍ണമായ കടം വാങ്ങല്‍, നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സിനൊപ്പം അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുക, സാമ്പത്തിക ആസൂത്രണത്തിന് ആമുഖം, ഒരു സാമ്പത്തിക പദ്ധതി സൃഷ്ടിക്കുക, വിഭവങ്ങളെ പിന്തുണയ്ക്കുക എന്നീ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍ നടക്കുക. നിലവില്‍ ക്ലാസ്സ് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. 14 വയസ്സിനു മുകളിലുള്ള ആര്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ജനന തിയതി, മൊബൈല്‍ നമ്പര്‍, ഇ.മെയില്‍ അഡ്രസ്, ഫോട്ടോ എന്നിവയുള്‍പ്പെടെ നവംബര്‍ 10 നകം srishticlub@gmail.com എന്ന മെയിലില്‍ അയക്കേണ്ടതാണ്.
ജനറല്‍ സെക്രട്ടറി
സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്,
അയ്യപ്പ കോംപ്ലക്‌സ്, ചിറ്റിലഞ്ചേരി.
0 comments:
Post a Comment