• സ്വച്ഛ്ഭാരത് ഇന്റേൺഷിപ്പ് പുരസ്‌കാരം ചിറ്റില്ലഞ്ചേരി സൃഷ്ടി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് ഭാരവാഹികൾ കളക്ടർ ഡി. ബാലമുരളിയിൽനിന്ന് ഏറ്റുവാങ്ങുന്നു
ചിറ്റില്ലഞ്ചേരി: ശുചിത്വപരിപാടികൾ നടത്തിയതിനുള്ള 2019ലെ സ്വച്ഛ്ഭാരത് ഇന്റേൺഷിപ്പ് പുരസ്‌കാരം ചിറ്റില്ലഞ്ചേരി സൃഷ്ടി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്. മാനവവിഭവശേഷി മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം, കുടിവെള്ള ശുചീകരണ മന്ത്രാലയം, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെ 50 മണിക്കൂർ ഇന്റേൺഷിപ്പ് പദ്ധതി നടപ്പാക്കിയതാണ് പുരസ്‌കാരം.
ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ പരിസരശുചീകരണം, പ്ലാസ്റ്റിക് നിർമാർജനം, ശുചിത്വ ബോധവത്‌കരണം, ഗൃഹസന്ദർശന പരിപാടികൾ, ചുമർച്ചിത്ര പ്രദർശനം, ഡോക്യുമെന്റി പ്രദർശനം, മാലിന്യ സംസ്‌കരണ പരിപാടികൾ, ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടത്തിയതാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.
20,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം കളക്ടർ ഡി. ബാലമുരളിയിൽനിന്ന് ക്ലബ്ബ് ഭാരവാഹികൾ ഏറ്റുവാങ്ങി. ചടങ്ങിൽ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എം. അനിൽകുമാർ, സൃഷ്ടി ക്ലബ്ബ് പ്രസിഡന്റ് എം.വി. പ്രസാദ്, സെക്രട്ടറി എം. മുജീബ് റഹിമാൻ, കെ. ശ്രുതിമോൾ, എം. സുകുമാരൻ തുടങ്ങിയവർ സംബന്ധിച്ചു.
0 comments:
Post a Comment