സ്വാതന്ത്ര്യദിനാഘോഷവും ഫിറ്റ് ഇന്ത്യാ ഫ്രീഡം റണ്‍
നെഹ്‌റു യുവകേന്ദ്രയും, ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍്ട്‌സ്് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, മുതുകുന്നി തണല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, ഇസാഫ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ രാജീവ് ദേശീയ പതാക ഉയര്‍ത്തി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫിറ്റ് ഇന്ത്യാ ഫ്രീഡം റണ്‍ നടത്തി. ചിറ്റില്ലഞ്ചേരിയില്‍ നിന്നാരംഭിച്ച് ഫ്രീഡം റണ്‍ മുതുകുന്നിയില്‍ സമാപിച്ചു. പരിപാടിയ്ക്ക് സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് എം.വി. പ്രസാദ്, ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍, തണല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് സി.സതീഷ്, സെക്രട്ടറി യു. ഉമേഷ്, നെഹ്‌റു യുവകേന്ദ്ര യൂത്ത് വളണ്ടിയര്‍ ഫസീല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Srishti Library







0 comments:
Post a Comment