Wednesday, May 17, 2017

വാര്‍ഷിക അംഗത്വ വിതരണം 2017-18

Posted by SRISHTI ARTS AND SPORTS CLUB Chittilamchery May 17, 2017, under | No comments

*സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്*
ചിറ്റില്ലഞ്ചേരി, പി.ഒ. പാലക്കാട്


*വാര്‍ഷിക അംഗത്വ വിതരണം 2017-18*

പ്രിയ സുഹൃത്തേ,
കൂട്ടായ ഇടപെടലുകളിലൂടെ യുവാക്കളുടെ കര്‍മ്മശേഷി സമൂഹത്തിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക വഴി കേന്ദ്ര, കേരള സര്‍ക്കാറുകളുടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 2017-18 വര്‍ഷത്തെ വാര്‍ഷിക അംഗത്വം നല്‍കുന്നു.
ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാനും, സഹായങ്ങള്‍ നല്‍കാനും കഴിയുന്ന 15 നും 29 നും ഇടയിലുള്ള യുവതീ യുവാക്കള്‍ക്കാണ് അവസം. താല്‍പ്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം അധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, വാര്‍ഷിക അംഗത്വ ഫീസായി 120 രൂപയും സഹിതം 2017 മെയ് 31 നകം അപേക്ഷ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍
ചിറ്റില്ലഞ്ചേരി അയ്യപ്പകോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന
സൃഷ്ടി ക്ലബ്ബിന്റെ ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 9037533030

Thursday, May 11, 2017

റോബോട്ടിക് സൗജന്യ സെമിനാര്‍ 13.05.2017, 2 PM

Posted by SRISHTI ARTS AND SPORTS CLUB Chittilamchery May 11, 2017, under | No comments

ഒരു നിമിഷം

ചലിക്കുന്ന യന്ത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ?
ഉണ്ടെങ്കിൽ അതിന്റെ പ്രവർത്തന രീതി നിർമ്മാണം എന്നിവ അറിയാമോ?
ഇത്തരം സംവിധാനമാണ് റോബോർട്ട്
അതിന്റെ നിർമ്മാണവും ഘടനയും പ്രവർത്തനവും ലളിതമാണ്

ഉത്സുകിയായ ചിന്തയും അതിനെ തുടരുന്ന പ്രവർത്തിയും ഉണ്ടെങ്കിൽ

അതെ എങ്കിൽ നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നു
ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 ന് (13.05.2017)
സൃഷ്ടിക്ലബ്ബ് ഹാളിലേക്ക്

മനസിൽ മറന്നു പോയ എഞ്ചിനീയറെ
പൊടി തട്ടിയെടുക്കാൻ

റോബോർട്ടിക്ക് സ്
സൗജന്യ സെമിനാറിലേക്ക്

വരുമല്ലോ
സഹപാഠിയേയും
ക്ഷണിച്ച്.


വിവരം മുൻകൂട്ടി അറിയിക്കുക
നിങ്ങളെ സ്വീകരിക്കാൻ വേണ്ടി മാത്രം🙏


ആദ്യം രജിസ്റ്റർ ചെയ്യുന്ന
30 പേർക്ക് മാത്രം

(5-ാം ക്ലാസ്സിനു മുകളിൽ വിദ്യാഭ്യയോഗ്യതയുള്ള താൽപര്യമുള്ളവർക്ക് പങ്കെടുക്കാം)

ഫോൺ
90 37 53 30 30
94 46 72 80 38⁠⁠⁠⁠

Sunday, August 21, 2016

Posted by SRISHTI ARTS AND SPORTS CLUB Chittilamchery August 21, 2016, under | No comments

കൂട്ടായ്മയുടെ വിജയത്തിന്റെ അംഗീകാരം ഏറ്റുവാങ്ങി ചിറ്റിലഞ്ചേരി സൃഷ്ടിക്ലബ്ബ്

Posted by SRISHTI ARTS AND SPORTS CLUB Chittilamchery August 21, 2016, under | No comments

കൂട്ടായ്മയുടെ വിജയത്തിന്റെ അംഗീകാരം ഏറ്റുവാങ്ങി ചിറ്റിലഞ്ചേരി സൃഷ്ടിക്ലബ്ബ്





സാമൂഹ്യ-സേവന പ്രവര്‍ത്തനങ്ങളും, പരിസ്ഥിതി സൗഹാര്‍ദ്ദ ശുചിത്വ പ്രവര്‍ത്തനങ്ങളും നടത്തിയതിനുള്ള യുവജന വികസന അവാര്‍ഡ് ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രാലയം നെഹ്‌റു യുവകേന്ദ്ര ഏര്‍പ്പെടുത്തിയ 2015-16 ലെ അവാര്‍ഡാണ് സൃഷ്ടി ക്ലബ്ബിന് ലഭിച്ചത്. മലമ്പുഴ ഗിരിവികാസില്‍ വെച്ച് ചടങ്ങില്‍ വെച്ച് അസിസ്റ്റന്റ് കളക്ടര്‍ ഉമേഷ് അവാര്‍ഡ് വിതരണം ചെയ്തു. 8000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡ് ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ്, ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍, ട്രഷറര്‍ എം.സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. 
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൃക്ഷതൈ വച്ചുപിടിപ്പിച്ചതും, ക്ലബ്ബംഗങ്ങളുടെ വീടുകളില്‍ ജൈവ പച്ചക്കറി കൃഷി നടത്തിയതും, പരിസര ശുചീകരണത്തിന്റെ ഭാഗമായി നെല്ലിയാമ്പതിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചതുമുള്‍പ്പെടെ വൈവിധയമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബിന് അവാര്‍ഡിന് അര്‍ഹമാക്കിയത്. 


2007 ല്‍ നെഹ്‌റുയുവകേന്ദ്രയുടെ ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള അവാര്‍ഡും, 2010 ല്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ മികച്ച ക്ലബ്ബിനുള്ള അവാര്‍ഡും, 2013 ല്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഏര്‍പ്പെടുത്തിയ വനമിത്ര അവാര്‍ഡും ക്ലബ്ബിന് ലഭിച്ചിട്ടുണ്ട്.

Friday, August 5, 2016

Posted by SRISHTI ARTS AND SPORTS CLUB Chittilamchery August 05, 2016, under | No comments


Posted by SRISHTI ARTS AND SPORTS CLUB Chittilamchery August 05, 2016, under | No comments


കൃഷി വകുപ്പിന്റെ സഹകരണത്തോടെ ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തുന്ന വീട്ടുവളപ്പിലെ ജൈവ പച്ചക്കറികൃഷിയ്ക്ക് തുടക്കമായി. പദ്ധതിയുടെ  മേലാര്‍കോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ.മന്‍സൂര്‍ അലി വിത്തിട്ട് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ് അധ്യക്ഷനായി. എം.സുകുമാരന്‍, ജയപ്രസാദ്, ഗോപാലകൃഷ്ണന്‍, എം.മുജീബ് റഹിമാന്‍, ഫാനിഷ് ലാല്‍, തുടങ്ങിയവര്‍ സംസാരിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ 50 വീടുകളിലായി വെണ്ട, വഴുതിന ചീര, പയര്‍, മുളക് എന്നീ പച്ചക്കറിയാണ് കൃഷി ചെയ്യുന്നത്.

Sunday, October 25, 2015

Member ship 2015-2016

Posted by SRISHTI ARTS AND SPORTS CLUB Chittilamchery October 25, 2015, under | No comments

സൃഷ്ടി ആര്ട്സ് ആൻഡ്‌ സ്പോര്ട്സ് ക്ലബ്‌ 2015-2016 വര്ഷത്തെ അംഗ ത്വ വിതരണം തുടങ്ങി 15 മുതൽ 29 വയസ്സ് വരെയുള്ളവർക്ക് അംഗ മാകാം ഒരു പാസ്‌ പോർട്ട്‌ ചിത്രവും 50 രൂപയും ഉൾപെടെ നിശ്ചിത മത്രികയിലുള്ള അപേ ക്ഷകൾ സമര്പ്പിക്കണം വിവരങ്ങള്ക്ക് 9446728038 വാട്ട്‌സ ആപ് നമ്പറ 9037533030 

Tags

Upcoming Events



Videos

Upcoming Events

Blog Archive

Blog Archive