സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ പി.എസ്.സി. പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി മേലാര്‍കോട് ഗ്രാമപഞ്ചായത്തംഗം ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ് അധ്യക്ഷനായി. യുവജന ക്ഷേമ ബോര്‍ഡ് പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ പി.സുഭാഷ്, ക്ലബ്ബ് സെക്രട്ടറി എം.മുജീബ് റഹിമാന്‍, എം.സുകുമാരന്‍, അജിത്ത്, കിരണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 comments:
Post a Comment