സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്
ചിറ്റിലഞ്ചേരി, പാലക്കാട്
സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പരിപാടി
(നാലാം വാരം)
ശുചിത്വ മന്ത്രായലത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സഹകരണത്തോടെ ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ നാലാമത് വാരത്തിന്റെ പരിപാടിയുടെ ഭാഗമായി ശുചിത്വ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. സെമിനാര്‍ മേലാര്‍കോട് ഗ്രാമപഞ്ചായത്തംഗം ശ്രീമതി.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ് അധ്യക്ഷനായി.
ചടങ്ങില്‍ ശുചിത്വ ബോധവല്‍ക്കരണം ക്ലബ്ബ് സെക്രട്ടറി എം.മുജീബ് റഹിമാന്‍ നിര്‍വ്വഹിച്ചു. ലഘുലേഖ വിതരണം, ബോധവല്‍ക്കരണ ഡോക്യുമെന്റി പ്രദര്‍ശനം, വിവിധ ശുചിത്വ മാതൃകകള്‍ പരിചയപ്പെടല്‍ എന്നിവ നടത്തി.
0 comments:
Post a Comment