Sunday, September 19, 2021

വാര്‍ഷിക അംഗത്വ വിതരണം 2021-22

Posted by SRISHTI ARTS AND SPORTS CLUB Chittilamchery September 19, 2021, under | No comments

സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്

ചിറ്റില്ലഞ്ചേരി, പി.ഒ. പാലക്കാട്


വാര്‍ഷിക അംഗത്വ വിതരണം 2021-22


പ്രിയ സുഹൃത്തേ,


കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരത്തോടെയും മികച്ച പ്രവര്‍ത്തന മാതൃകകള്‍ക്ക് കേന്ദ്ര, സംസ്ഥാന പുരസ്‌കാരവും ലഭിച്ച ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ 2021-22 വര്‍ഷത്തേക്ക് വാര്‍ഷിക അംഗത്വം വിതരണവും, അംഗത്വം പുതുക്കലും നടത്തുന്നു.

കൂട്ടായ ഇടപെടലുകളിലൂടെ നമ്മുടെ കര്‍മ്മശേഷിയും, സേവനവും, സമൂഹത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കുന്നതോടൊപ്പം നമ്മുടെ വ്യക്തിത്വ വികാസത്തിനും മുതല്‍കൂട്ടാവുന്ന പ്രവര്‍ത്തനങ്ങളാണ് സൃഷ്ടി ആര്‍ട്‌സ് ആന്റ് സപോര്‍സ് ക്ലബ്ബ് കഴിഞ്ഞ 19 വര്‍ഷമായി നടത്തി വരുന്നത്. 


15 വയസ്സുമുതല്‍ 29 വയസ്സുവരെയുളളവര്‍, 29 വയസ്സിനു മുകളിലുളളവര്‍ എന്നിങ്ങിനെ രണ്ടു വിഭാഗങ്ങളിലായാണ് അംഗത്വം നല്‍കുന്നത്. ആയതിന് താഴെ ചേര്‍ത്ത വിവരങ്ങള്‍ ഉള്‍പ്പെടെ 2021 സെപ്തംബര്‍ 30 നകം ഒരു പാസ്‌പോര്‍ട്ട് സെസ് അളവിലുള്ള ചിത്രം സഹിതം അപേക്ഷ സമര്‍പ്പിക്കണം.

15 വയസ്സുമുതല്‍ 29 വയസ്സുവരെയുള്ളവര്‍ക്ക് 100 രൂപയും, (ക്ലബ്ബ് തിരിച്ചറിയില്‍ കാര്‍ഡ് കൂടി വേണ്ടവര്‍ 50 രൂപ അധികം) അതിനു മുകളില്‍ പ്രായമുള്ളവര്‍ 200 രൂപയുമാണ് (ക്ലബ്ബ് തിരിച്ചറിയില്‍ കാര്‍ഡ് കൂടി വേണ്ടവര്‍ 50 രൂപ അധികം) അംഗത്വ വാര്‍ഷിക ഫീസായി നല്‍കേണ്ടത്. വനിതകള്‍ക്ക് അംഗത്വ ഫീസ് നല്‍കേണ്ടതില്ല.


വെവിധ്യമാര്‍ന്ന പരിപാടികളില്‍ പങ്കാളികളാവുന്നതിനും,ജില്ലാ, സംസ്ഥാന, ദേശീയ പരിപാടികളില്‍ പങ്കെടുക്കാനും അവസരം ലഭിക്കുന്നതാണ്. 


അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട വിവരങ്ങള്‍


അപേക്ഷകന്റെ പേര്

വയസ്സ്, ജനന തിയതി

മേല്‍ വിലാസം പിന്‍കോഡ് സഹിതം

വിദ്യാഭ്യാസ യോഗ്യത

ആധാര്‍ കാര്‍ഡ് നമ്പര്‍

മൊബൈല്‍ നമ്പര്‍

വാട്ട്‌സ് ആപ്പ് നമ്പര്‍

ഇമെയില്‍ വിലാസം

തൊഴില്‍

തിരിച്ചറിയില്‍ കാര്‍ഡ് വേണം/ വേണ്ട. എന്ന വിവരം കൂടി ഉള്‍പ്പെടുത്തി

അടുത്തകാലത്ത് എടുത്ത് പാസ്‌പോര്‍ട്ട് സൈസിലുള്ള ചിത്രം

എന്നിവ സഹിതം   srishticlub@gmail.com എന്ന വിലാസത്തില്‍ അയക്കണം. 

അംഗത്വം ഫീസ് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുന്ന സമയത്ത് ഓഫീസില്‍ നേരിട്ട് അടക്കേണ്ടതാണ്. 


സൃഷ്ടി ക്ലബ്ബിന്റ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍

കേരള സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ വകുപ്പ്

കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗ്

കേന്ദ്ര സര്‍ക്കാര്‍ എന്‍.ജി.ഒ. പാര്‍ട്ടണര്‍ഷിപ്പ് പ്രോഗ്രാം

കേന്ദ്ര സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രാലയം, നെഹ്‌റുയുവ കേന്ദ്ര

കേരള സര്‍ക്കാര്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്

കേരള സംഗീത നാടക അക്കാദമി

കേരള ഫോക് ലോര്‍ അക്കാദമി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ്

കേരള സര്‍ക്കാര്‍ വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം

കേരള സര്‍ക്കാര്‍ സാമൂഹ്യ ക്ഷേമ വകുപ്പ്


അംഗീകാരങ്ങള്‍, പുരസ്‌കാരങ്ങള്‍

ഭാരത സര്‍ക്കാര്‍ യുവജന കാര്യ കായിക വകുപ്പ് നെഹ്‌റു യുവകേന്ദ്ര ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള പുരസ്‌കാരം

കേരള സര്‍ക്കാര്‍ യുവജന ക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ മികച്ച യൂത്ത് ക്ലബ്ബ് അവാര്‍ഡ്

കേരള സര്‍ക്കാര്‍ വനം വന്യ ജിവി വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്‌കാരം

കേരള സര്‍ക്കാര്‍ വനം വന്യ ജീവി വകുപ്പ് ഏര്‍പ്പെടുത്തിയ പ്രകൃതി മിത്ര പുരസ്‌കാരം

കേന്ദ്ര സര്‍ക്കാര്‍ മനുഷ്യ വിഭവ ശേഷി മന്ത്രാലയം, യുവജന കാര്യ കായിക മന്ത്രാലയം, കേന്ദ്ര ജല മന്ത്രാലയം എന്നിവ ഏര്‍പ്പെടുത്തിയ സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ് 2019,2020 എന്നീ വര്‍ഷങ്ങളിലെ പുരസ്‌കാരം

ഭാരത സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രായലം നല്‍കുന്ന യുവജന വികസന പുരസ്‌കാരം

തുടങ്ങിയ 17 പുരസ്‌കാരങ്ങള്‍.



വരും ഒപ്പം നടക്കാം, നാടിന്റെ കരുത്തിനും, നമ്മുടെ കര്‍മ്മശേഷി വളര്‍ത്തുന്നതിനും.



കൂടുതല്‍ വിവരങ്ങള്‍

ചിറ്റില്ലഞ്ചേരി അയ്യപ്പകോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന

സൃഷ്ടി ക്ലബ്ബിന്റെ ഓഫീസുമായി ബന്ധപ്പെടുക.

അടുത്തറിയുവാന്‍ 9037533030 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലോ,

പ്രവര്‍ത്തനങ്ങള്‍ കാണുവാന്‍ https://srishticlub.blogspot.com/ സന്ദര്‍ശിക്കുക.


ഓര്‍മ്മിക്കുക അവസാന തിയതി.30-09-2021. 

Monday, August 16, 2021

സ്വാതന്ത്ര്യദിനാഘോഷവും ഫിറ്റ് ഇന്ത്യാ ഫ്രീഡം റണ്‍

Posted by SRISHTI ARTS AND SPORTS CLUB Chittilamchery August 16, 2021, under | No comments

 സ്വാതന്ത്ര്യദിനാഘോഷവും ഫിറ്റ് ഇന്ത്യാ ഫ്രീഡം റണ്‍



 നെഹ്‌റു യുവകേന്ദ്രയും, ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍്ട്‌സ്് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, മുതുകുന്നി തണല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, ഇസാഫ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ രാജീവ് ദേശീയ പതാക ഉയര്‍ത്തി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫിറ്റ് ഇന്ത്യാ ഫ്രീഡം റണ്‍ നടത്തി. ചിറ്റില്ലഞ്ചേരിയില്‍ നിന്നാരംഭിച്ച് ഫ്രീഡം റണ്‍ മുതുകുന്നിയില്‍ സമാപിച്ചു. പരിപാടിയ്ക്ക് സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് എം.വി. പ്രസാദ്, ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍, തണല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് സി.സതീഷ്, സെക്രട്ടറി യു. ഉമേഷ്, നെഹ്‌റു യുവകേന്ദ്ര യൂത്ത് വളണ്ടിയര്‍ ഫസീല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.









Tuesday, June 22, 2021

യോഗ ദിനാചരണം 2021 National Yoga Day 2021

Posted by SRISHTI ARTS AND SPORTS CLUB Chittilamchery June 22, 2021, under | No comments






 

National Yoga Day Celebration 2021

Posted by SRISHTI ARTS AND SPORTS CLUB Chittilamchery June 22, 2021, under | No comments


 

Sunday, January 17, 2021

Posted by SRISHTI ARTS AND SPORTS CLUB Chittilamchery January 17, 2021, under | No comments



സ്വച്ഛ്ഭാരത് ഇന്റേൺഷിപ്പ് പുരസ്‌കാരം സൃഷ്ടി ക്ലബ്ബിന്

• സ്വച്ഛ്ഭാരത് ഇന്റേൺഷിപ്പ് പുരസ്‌കാരം ചിറ്റില്ലഞ്ചേരി സൃഷ്ടി ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബ്ബ് ഭാരവാഹികൾ കളക്ടർ ഡി. ബാലമുരളിയിൽനിന്ന് ഏറ്റുവാങ്ങുന്നു

ചിറ്റില്ലഞ്ചേരി: ശുചിത്വപരിപാടികൾ നടത്തിയതിനുള്ള 2019ലെ സ്വച്ഛ്ഭാരത് ഇന്റേൺഷിപ്പ് പുരസ്‌കാരം ചിറ്റില്ലഞ്ചേരി സൃഷ്ടി ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബ്ബിന്. മാനവവിഭവശേഷി മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം, കുടിവെള്ള ശുചീകരണ മന്ത്രാലയം, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെ 50 മണിക്കൂർ ഇന്റേൺഷിപ്പ് പദ്ധതി നടപ്പാക്കിയതാണ് പുരസ്‌കാരം.

ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ പരിസരശുചീകരണം, പ്ലാസ്റ്റിക് നിർമാർജനം, ശുചിത്വ ബോധവത്‌കരണം, ഗൃഹസന്ദർശന പരിപാടികൾ, ചുമർച്ചിത്ര പ്രദർശനം, ഡോക്യുമെന്റി പ്രദർശനം, മാലിന്യ സംസ്‌കരണ പരിപാടികൾ, ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടത്തിയതാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.

20,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം കളക്ടർ ഡി. ബാലമുരളിയിൽനിന്ന് ക്ലബ്ബ് ഭാരവാഹികൾ ഏറ്റുവാങ്ങി. ചടങ്ങിൽ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എം. അനിൽകുമാർ, സൃഷ്ടി ക്ലബ്ബ് പ്രസിഡന്റ് എം.വി. പ്രസാദ്, സെക്രട്ടറി എം. മുജീബ് റഹിമാൻ, കെ. ശ്രുതിമോൾ, എം. സുകുമാരൻ തുടങ്ങിയവർ സംബന്ധിച്ചു.




Tags

Upcoming Events



Videos

Upcoming Events

Blog Archive

Blog Archive