ഗാന്ധിജയന്തി ദിനത്തില്‍
ഫിറ്റ് ഇന്ത്യാ പ്ലോഗിംങ് റാലിയും, നന്മ മരം നടലും
മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനത്തിന്റെ ഭാഗമായി ചിറ്റിലഞ്ചേരിയില്‍ ഫിറ്റ് ഇന്ത്യാ പ്ലോഗിംങ് റാലിയും, 150 നന്മ മരങ്ങള്‍ നടലും നടത്തി. പാലക്കാട് നെഹ്‌റു യുവകേന്ദ്ര, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, ചിറ്റിലഞ്ചേരി എം.എന്‍.കെ.എം.ഹയര്‍സെക്കന്ററി സ്‌കൂള്‍, 27 കേരള ബറ്റാലിയന്‍ എന്‍.സി.സി.യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
വ്യായാമ സംരക്ഷണത്തിനായുള്ള നടത്തത്തിലും, ഓട്ടത്തിനുമിടയില്‍ വഴിയരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടി ശേഖരിച്ച് നടത്തുന്ന പരിസ്ഥിതി ശാരീരിക ക്ഷമതാ പരിപാടിയാണ് പ്ലോഗിംങ്. ചിറ്റിലഞ്ചേരിയില്‍ നിന്നാരംഭിച്ച് കോന്നല്ലൂര്‍ വഴി കോട്ടേക്കുളത്താണ് ഫിറ്റ് ഇന്ത്യാ പ്ലോഗിംങ് റാലി നടന്നത്.
പരിപാടി മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മായന്‍ ഉദ്ഘാടനം ചെയ്തു. സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ് അധ്യക്ഷനായി. സൃഷ്ടി ക്ലബ്ബ് സെക്രട്ടറി എം.മുജീബ് റഹിമാന്‍, ഹവീല്‍ദാര്‍ കെ.എം.ദീപു, എന്‍.സി.സി.ഓഫീസര്‍ സിജോ ജോണ്‍, എം.സുകുമാരന്‍, എന്‍.മണികണ്ഠന്‍, യു. അഭിന്‍ കൃഷ്ണന്‍, കെ.ശ്രുതമോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പരിപാടിയുടെ ഭാഗമായി കോന്നല്ലൂര്‍ കോട്ടേക്കുളം പാതയില്‍ 150 വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു.

0 comments:
Post a Comment