Posted by SRISHTI ARTS AND SPORTS CLUB Chittilamchery
July 28, 2018, under |
No comments
യുവജനങ്ങള്‍ സാമൂഹ്യ പ്രതിബന്ധതയുള്ളവരാകണം
യുവജനങ്ങള്‍ സാമൂഹ്യ പ്രതിബന്ധതയുള്ളവരാകണമെന്നും, അതിന് ക്ലബ്ബുകള്‍ക്ക് പങ്ക് വലുതാണെന്നും കെ.ബാബു.എം.എല്‍.എ. നെഹ്റു യുവകേന്ദ്രയുടെയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ നടന്ന നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. സമൂഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാനും, സാമൂഹ്യ അസമത്വത്തിനെതിരെ പോരാടാനും യുവാക്കള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പരമേശ്വരന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ആര്‍.വേണു, ശ്രീജാ രാജീവ്, ദേവദാസന്‍, ബ്ലോക്ക് പഞ്ചായത്തംഗം സുരേഷ്, എന്നിവര്‍ പ്രസംഗിച്ചു. സൃഷ്ടി ക്ലബ്ബ് ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍ സ്വാഗതവും, ക്ലബ്ബ് പ്രസിഡന്റ് എം.വി. പ്രസാദ് നന്ദിയും പറഞ്ഞു. കൃഷ്ണജയന്തി.പി.എം., ചിഞ്ചു.എല്‍. എന്നിവര്‍ ക്ലാസെടുത്തു.
 |
| നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റ് കെ.ബാബു.എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. |
|
 |
| നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പരമേശ്വരന്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു. |
 |
| നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ രാജീവ് സംസാരിക്കുന്നു. |
 |
| നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വേണു സംസാരിക്കുന്നു. |
 |
നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് സംസാരിക്കുന്നു.
|
 |
നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ കൃഷ്ണ ജയന്തി പി.എം. ക്ലാസെടുക്കുന്നു.
|
 |
| നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ സൃഷ്ടി ക്ലബ്ബ് ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍ സംസാരിക്കുന്നു. |
 |
| നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റ് കെ.ബാബു.എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. |
 |
| നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്തവര്‍ |
 |
| നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്തവര്‍ |
 |
| നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ദേവദാസ് സംസാരിക്കുന്നു. |
 |
| നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ സൃഷ്ടി ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ് സംസാരിക്കുന്നു |
Posted by SRISHTI ARTS AND SPORTS CLUB Chittilamchery
July 25, 2018, under |
No comments
നെഹ്‌റു യുവകേന്ദ്രയുടെ കായിക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഫിഫ ഫുട്‌ബോള്‍ ചിറ്റിലഞ്ചേരി സൃഷ്ടി ക്ലബ്ബിനു വേണ്ടി നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം.അനില്‍ കുമാറില്‍ നിന്ന് ഏറ്റുവാങ്ങുന്നു.
Posted by SRISHTI ARTS AND SPORTS CLUB Chittilamchery
June 29, 2018, under |
No comments
ഹരിത കേരള മിഷൻ സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ മേലാർകോട് കൃഷി ഭവനും ചിറ്റിലഞ്ചേരി സൃഷ്ടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി 50 വീടുകളിൽ പച്ചക്കറി വച്ചുപിടിപ്പിക്കുന്നു. പച്ചക്കറിവിത്തുകൾ ( വെണ്ട, മുളക്, മത്തൻ, പാവൽ, ചീര, പയർ, കുമ്പളം) ക്ലബിൽ നിന്ന് സൗജന്യമായി ലഭിക്കുന്നതാണ്. താൽപര്യമുള്ളവർ ക്ലബ്ബുമായി ബന്ധപ്പെടുക
Posted by SRISHTI ARTS AND SPORTS CLUB Chittilamchery
June 24, 2018, under |
No comments
സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്
ചിറ്റിലഞ്ചേരി, പാലക്കാട്
സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പരിപാടി
(നാലാം വാരം)
ശുചിത്വ മന്ത്രായലത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സഹകരണത്തോടെ ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ നാലാമത് വാരത്തിന്റെ പരിപാടിയുടെ ഭാഗമായി ശുചിത്വ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. സെമിനാര്‍ മേലാര്‍കോട് ഗ്രാമപഞ്ചായത്തംഗം ശ്രീമതി.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ് അധ്യക്ഷനായി.
ചടങ്ങില്‍ ശുചിത്വ ബോധവല്‍ക്കരണം ക്ലബ്ബ് സെക്രട്ടറി എം.മുജീബ് റഹിമാന്‍ നിര്‍വ്വഹിച്ചു. ലഘുലേഖ വിതരണം, ബോധവല്‍ക്കരണ ഡോക്യുമെന്റി പ്രദര്‍ശനം, വിവിധ ശുചിത്വ മാതൃകകള്‍ പരിചയപ്പെടല്‍ എന്നിവ നടത്തി.
Posted by SRISHTI ARTS AND SPORTS CLUB Chittilamchery
June 24, 2018, under |
No comments
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ പി.എസ്.സി. പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി മേലാര്‍കോട് ഗ്രാമപഞ്ചായത്തംഗം ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ് അധ്യക്ഷനായി. യുവജന ക്ഷേമ ബോര്‍ഡ് പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ പി.സുഭാഷ്, ക്ലബ്ബ് സെക്രട്ടറി എം.മുജീബ് റഹിമാന്‍, എം.സുകുമാരന്‍, അജിത്ത്, കിരണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Posted by SRISHTI ARTS AND SPORTS CLUB Chittilamchery
June 17, 2018, under |
No comments
സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പരിപാടി
(മൂന്നാം വാരം)
ശുചിത്വ മന്ത്രായലത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സഹകരണത്തോടെ ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പരിപാടിയുടെ ഭാഗമായി മൂന്നാമത് വാരത്തില്‍ ശുചിത്വ ബോധവല്‍ക്കരണ പരിപാടിയും, ശുചീകരണവുമായി 10 മണിക്കൂര്‍ കൂടി പിന്നിട്ടു.
Posted by SRISHTI ARTS AND SPORTS CLUB Chittilamchery
June 10, 2018, under |
No comments
സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പദ്ധതി
(രണ്ടാം വാരം)
ശുചിത്വ മന്ത്രായലത്തിന്റെയും നെഹ്‌റു യുവകേന്ദ്ര യുടെയും സഹകരണത്തോടെ ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ രണ്ടാമത് വാരത്തിന്റെ പരിപാടി.
കടമ്പിടി മില്‍ക്ക് സൊസൈറ്റിയ്ക്ക് സമീപമുള്ള മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കി, ശുചീകരിച്ച് പൂന്തോട്ടം നിര്‍മ്മിച്ചു. വിവിധ തരം പൂച്ചെടികളും, കണിക്കൊന്ന തൈകളും വച്ചുപിടിപ്പിച്ചു.
നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കടമ്പിടി പാടത്തെ പൊതുകിണര്‍ കാടുപിടിച്ചു കിടക്കുന്ന പരിസരം വള്ളിപ്പടര്‍പ്പുകളും, പുല്‍ച്ചെടികളും വെട്ടി വൃത്തിയാക്കുകയും, കിണറിനകത്തെ പുല്‍ച്ചെടികള്‍ നീക്കം ചെയ്യുകയും ചെയ്തു.
മാലിന്യ സംസ്‌ക്കരണത്തിന്റെ വിവിധ വശങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബോധവല്‍ക്കരണ ലഘുലേഖ വിതരണവും, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ബോധവല്‍ക്കരണവും നടത്തി.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തണല്‍മരതൈകള്‍ വച്ചുപിടിപ്പിക്കുകയും, തൈകള്‍ വിതരണം ചെയ്യുകയും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ തുണി സഞ്ചി വിതരണം നടത്തുകയും ചെയ്തു.
സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി ക്ലബ്ബംഗങ്ങള്‍ക്കുള്ള ജെഴ്‌സി വിതരണം ക്ലബ്ബിന്റെ മുതിര്‍ന്ന അംഗം ശ്രീ.കെ.സുകുമാരന്‍ ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദിന് നല്‍കി ഉദ്ഘാടനം ചെയ്യുന്നു.