Saturday, May 25, 2019

Posted by SRISHTI ARTS AND SPORTS CLUB Chittilamchery May 25, 2019, under | No comments

സമ്പൂര്‍ണ്ണ എ.പ്ലസ് കാരെ അനുമോദിക്കുന്നു
ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു. പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ.പ്ലസ് നേടിയ വിദ്യാര്‍ഥികളെയും, ക്ലബ്ബംഗങ്ങളായ വിദ്യാര്‍ഥികളെയും അനുമോദിക്കുന്നു. മേലാര്‍കോട് ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ താമസിക്കുന്ന വിജയിച്ച വിദ്യാര്‍ഥികള്‍ക്കാണ് അനുമോദനം. വിജയിച്ച വിദ്യാര്‍ഥികള്‍ 2019 മെയ് 28 നകം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും സഹിതം ചിറ്റില്ലഞ്ചേരി അയ്യപ്പകോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സൃഷ്ടി ക്ലബ്ബ് ഓഫീസില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍: 9446728038, 9037533030

ജനറല്‍ സെക്രട്ടറി
സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്
അയ്യപ്പ കോംപ്ലക്‌സ്, ഗ്രൗണ്ട് ഫ്‌ളോര്‍,
ചിറ്റില്ലഞ്ചേരി. പി.ഒ. പാലക്കാട്
www.srishticlub.blogspot.com

Posted by SRISHTI ARTS AND SPORTS CLUB Chittilamchery May 25, 2019, under | No comments

പ്രിയ സുഹൃത്തേ
ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിരാലംഭരായ രോഗികളുടെ മക്കള്‍ക്കും, നിര്‍ധന കുടുംബാംഗങ്ങളിലുളളവരുടെ മക്കള്‍ക്കും ഈ വര്‍ഷവും  സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു. മറ്റു അവിചാരിതമായ പരിപാടികള്‍ ഒന്നുമില്ലെങ്കില്‍ 2019 ജൂണ്‍ 2 ന് ഞായറാഴ്ച തിരഞ്ഞെടുക്കുന്ന 50 പേര്‍ക്കാണ് സൗജന്യമായി പഠനോപകരണങ്ങള്‍(നോട്ടുപുസ്തകം, പേന) വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്. ഈ പരിപാടിയില്‍ സഹകരിക്കാന്‍ സന്മനസ്സുള്ളവര്‍ പങ്കാളിയാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സാമ്പത്തിക സഹായങ്ങള്‍ ചിറ്റില്ലഞ്ചേരി അയ്യപ്പകോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സൃഷ്ടി ക്ലബ്ബ് ഓഫീസില്‍ നേരിട്ടോ, ചിറ്റില്ലഞ്ചേരി കനാറ ബാങ്ക് ശാഖയിലെ അക്കൗണ്ട് നമ്പര്‍ 0744101016764 (IFSC CNRB0000744) എന്നതിലോ, നല്‍കാവുന്നതാണ്.
സഹകരണം പ്രതീക്ഷിച്ചുകൊണ്ട്

ജനറല്‍ സെക്രട്ടറി
സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്
അയ്യപ്പ കോംപ്ലക്‌സ്, ഗ്രൗണ്ട് ഫ്‌ളോര്‍,
ചിറ്റില്ലഞ്ചേരി. പി.ഒ. പാലക്കാട്
www.srishticlub.blogspot.com    

Wednesday, February 27, 2019

സൃഷ്ടി ക്ലബ്ബിന് സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പുരസ്‌കാരം.

Posted by SRISHTI ARTS AND SPORTS CLUB Chittilamchery February 27, 2019, under | No comments

നാടിന്റെ ശുചിത്വത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ കുടിവെള്ള ശുചിത്വ മന്ത്രാലയം, യുവജന കാര്യ കായിക മന്ത്രാലയം, വിദ്യാഭ്യാസ മാനുഷിക വിഭവശേഷി മന്ത്രാലയം, നെഹ്‌റു യുവകേന്ദ്ര എന്നിവ ഏര്‍പ്പെടുത്തിയ 2018 ലെ സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പില്‍ രണ്ടാം സ്ഥാനം നേടിയ സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പുരസ്‌കാരം കൈപറ്റുന്നു.

Thursday, February 7, 2019

യൂത്ത് കേരള എക്‌സ്പ്രസ് സൃഷ്ടി ക്ലബ്ബിന് പുരസ്‌കാരം

Posted by SRISHTI ARTS AND SPORTS CLUB Chittilamchery February 07, 2019, under | No comments

യൂത്ത് കേരള എക്‌സ്പ്രസ്
സൃഷ്ടി ക്ലബ്ബിന് പുരസ്‌കാരം
യൂത്ത് കേരള എക്‌സ്പ്രസ്- റിയാലിറ്റി ഷോയുടെ സോണല്‍ പുരസ്‌കാരം ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് ലഭിച്ചു. 20,000 രൂപയും, പ്രശസ്തി പത്രവും, ശില്‍പ്പവുമടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ യുവജന കാര്യ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജനില്‍ നിന്ന് ക്ലബ്ബ് ഭാരവാഹികള്‍ ഏറ്റുവാങ്ങി. 
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ യൂത്ത് ക്ലബ്ബുകള്‍ക്കായി നടത്തുന്ന റിയാലിറ്റി ഷോയാണ് യൂത്ത് കേരള എക്‌സ്പ്രസ്. പരിസ്ഥിതി പ്രവര്‍ത്തനം എന്ന വിഷയത്തിലാണ് സൃഷ്ടി ക്ലബ്ബിന് പുരസ്‌കാരം ലഭിച്ചത്. 
ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ തണല്‍ മരം വച്ചുപിടിപ്പിക്കല്‍, പൊതു സ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജ്ജനം, പൂന്തോട്ട നിര്‍മ്മാണം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍, പ്രകൃതി പഠന യാത്രകള്‍, തുടങ്ങിയവ നടത്തിയിരുന്നു. 
മന്ത്രിയില്‍ നിന്ന് ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ്, ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍, ട്രഷറര്‍ എം.സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

Saturday, July 28, 2018

NEIGHBOURHOOD YOUTH PARLIAMENT NEMMARA BLOCK

Posted by SRISHTI ARTS AND SPORTS CLUB Chittilamchery July 28, 2018, under | No comments



യുവജനങ്ങള്‍ സാമൂഹ്യ പ്രതിബന്ധതയുള്ളവരാകണം

 യുവജനങ്ങള്‍ സാമൂഹ്യ പ്രതിബന്ധതയുള്ളവരാകണമെന്നും, അതിന് ക്ലബ്ബുകള്‍ക്ക് പങ്ക് വലുതാണെന്നും കെ.ബാബു.എം.എല്‍.എ. നെഹ്റു യുവകേന്ദ്രയുടെയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ നടന്ന നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. സമൂഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാനും, സാമൂഹ്യ അസമത്വത്തിനെതിരെ പോരാടാനും യുവാക്കള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പരമേശ്വരന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ആര്‍.വേണു, ശ്രീജാ രാജീവ്, ദേവദാസന്‍, ബ്ലോക്ക് പഞ്ചായത്തംഗം സുരേഷ്, എന്നിവര്‍ പ്രസംഗിച്ചു. സൃഷ്ടി ക്ലബ്ബ് ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍ സ്വാഗതവും, ക്ലബ്ബ് പ്രസിഡന്റ് എം.വി. പ്രസാദ് നന്ദിയും പറഞ്ഞു. കൃഷ്ണജയന്തി.പി.എം., ചിഞ്ചു.എല്‍. എന്നിവര്‍ ക്ലാസെടുത്തു.



നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റ് കെ.ബാബു.എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.





നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പരമേശ്വരന്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു.

നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ രാജീവ് സംസാരിക്കുന്നു.

നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വേണു സംസാരിക്കുന്നു.


നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് സംസാരിക്കുന്നു.


 നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ കൃഷ്ണ ജയന്തി പി.എം. ക്ലാസെടുക്കുന്നു.


നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ സൃഷ്ടി ക്ലബ്ബ് ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍ സംസാരിക്കുന്നു.


നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റ് കെ.ബാബു.എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്തവര്‍

നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്തവര്‍


നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ദേവദാസ് സംസാരിക്കുന്നു.

നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ സൃഷ്ടി ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ് സംസാരിക്കുന്നു





Wednesday, July 25, 2018

Posted by SRISHTI ARTS AND SPORTS CLUB Chittilamchery July 25, 2018, under | No comments

നെഹ്‌റു യുവകേന്ദ്രയുടെ കായിക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഫിഫ ഫുട്‌ബോള്‍ ചിറ്റിലഞ്ചേരി സൃഷ്ടി ക്ലബ്ബിനു വേണ്ടി നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം.അനില്‍ കുമാറില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

Friday, June 29, 2018

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി

Posted by SRISHTI ARTS AND SPORTS CLUB Chittilamchery June 29, 2018, under | No comments

ഹരിത കേരള മിഷൻ സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ മേലാർകോട് കൃഷി ഭവനും  ചിറ്റിലഞ്ചേരി സൃഷ്ടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി 50 വീടുകളിൽ പച്ചക്കറി വച്ചുപിടിപ്പിക്കുന്നു. പച്ചക്കറിവിത്തുകൾ ( വെണ്ട, മുളക്, മത്തൻ, പാവൽ, ചീര, പയർ, കുമ്പളം) ക്ലബിൽ നിന്ന് സൗജന്യമായി ലഭിക്കുന്നതാണ്. താൽപര്യമുള്ളവർ ക്ലബ്ബുമായി ബന്ധപ്പെടുക

Tags

Upcoming Events



Videos

Upcoming Events

Blog Archive

Blog Archive