Tuesday, June 22, 2021

National Yoga Day Celebration 2021

Posted by SRISHTI ARTS AND SPORTS CLUB Chittilamchery June 22, 2021, under | No comments


 

Sunday, January 17, 2021

Posted by SRISHTI ARTS AND SPORTS CLUB Chittilamchery January 17, 2021, under | No comments



സ്വച്ഛ്ഭാരത് ഇന്റേൺഷിപ്പ് പുരസ്‌കാരം സൃഷ്ടി ക്ലബ്ബിന്

• സ്വച്ഛ്ഭാരത് ഇന്റേൺഷിപ്പ് പുരസ്‌കാരം ചിറ്റില്ലഞ്ചേരി സൃഷ്ടി ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബ്ബ് ഭാരവാഹികൾ കളക്ടർ ഡി. ബാലമുരളിയിൽനിന്ന് ഏറ്റുവാങ്ങുന്നു

ചിറ്റില്ലഞ്ചേരി: ശുചിത്വപരിപാടികൾ നടത്തിയതിനുള്ള 2019ലെ സ്വച്ഛ്ഭാരത് ഇന്റേൺഷിപ്പ് പുരസ്‌കാരം ചിറ്റില്ലഞ്ചേരി സൃഷ്ടി ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബ്ബിന്. മാനവവിഭവശേഷി മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം, കുടിവെള്ള ശുചീകരണ മന്ത്രാലയം, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെ 50 മണിക്കൂർ ഇന്റേൺഷിപ്പ് പദ്ധതി നടപ്പാക്കിയതാണ് പുരസ്‌കാരം.

ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ പരിസരശുചീകരണം, പ്ലാസ്റ്റിക് നിർമാർജനം, ശുചിത്വ ബോധവത്‌കരണം, ഗൃഹസന്ദർശന പരിപാടികൾ, ചുമർച്ചിത്ര പ്രദർശനം, ഡോക്യുമെന്റി പ്രദർശനം, മാലിന്യ സംസ്‌കരണ പരിപാടികൾ, ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടത്തിയതാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.

20,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം കളക്ടർ ഡി. ബാലമുരളിയിൽനിന്ന് ക്ലബ്ബ് ഭാരവാഹികൾ ഏറ്റുവാങ്ങി. ചടങ്ങിൽ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എം. അനിൽകുമാർ, സൃഷ്ടി ക്ലബ്ബ് പ്രസിഡന്റ് എം.വി. പ്രസാദ്, സെക്രട്ടറി എം. മുജീബ് റഹിമാൻ, കെ. ശ്രുതിമോൾ, എം. സുകുമാരൻ തുടങ്ങിയവർ സംബന്ധിച്ചു.




Sunday, November 8, 2020

സാമ്പത്തിക സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Posted by SRISHTI ARTS AND SPORTS CLUB Chittilamchery November 08, 2020, under | No comments

 സാമ്പത്തിക സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്


കോവിഡ് പ്രതിസന്ധി കൂടുതല്‍ ബാധിച്ച ഒരു മേഖലയാണ് സാമ്പത്തിക മേഖല. അതുകൊണ്ട് തന്നെ അതില്‍ കൂടുതല്‍ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യവുമായി എന്‍.ഐ.ഐ.ടി. ഫൗണ്ടേഷനുമായി സഹകരിച്ച് 10 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സാമ്പത്തിക സാക്ഷരത എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. 

വരുമാനവും ചെലവും സംബന്ധിച്ച ആമുഖം, സമ്പാദ്യത്തിലും അടിസ്ഥാന ബാങ്കിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുക, മൊബൈല്‍ അക്കൗണ്ടുകള്‍ / വാലറ്റുകള്‍, വിവേകപൂര്‍ണമായ കടം വാങ്ങല്‍, നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സിനൊപ്പം അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുക, സാമ്പത്തിക ആസൂത്രണത്തിന് ആമുഖം, ഒരു സാമ്പത്തിക പദ്ധതി സൃഷ്ടിക്കുക, വിഭവങ്ങളെ പിന്തുണയ്ക്കുക എന്നീ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍ നടക്കുക. നിലവില്‍ ക്ലാസ്സ് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. 14 വയസ്സിനു മുകളിലുള്ള ആര്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ജനന തിയതി, മൊബൈല്‍ നമ്പര്‍, ഇ.മെയില്‍ അഡ്രസ്, ഫോട്ടോ എന്നിവയുള്‍പ്പെടെ നവംബര്‍ 10 നകം srishticlub@gmail.com എന്ന മെയിലില്‍ അയക്കേണ്ടതാണ്. 


ജനറല്‍ സെക്രട്ടറി

സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, 

അയ്യപ്പ കോംപ്ലക്‌സ്, ചിറ്റിലഞ്ചേരി. 




Saturday, August 29, 2020

ഫിറ്റ് ഇന്ത്യാ ഫ്രീഡം റണ്‍..

Posted by SRISHTI ARTS AND SPORTS CLUB Chittilamchery August 29, 2020, under | No comments


 

ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍-2020

Posted by SRISHTI ARTS AND SPORTS CLUB Chittilamchery August 29, 2020, under | No comments

    കേന്ദ്ര സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രാലയം, നെഹറു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെ ദേശീയ കായിക ദിനമായ ആഗസ്റ്റ് 29 ന് കിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ നടത്തി. കൂടാതെ ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തില്‍ വീടുകളിലും വിവിധ കായിക അഭ്യാസങ്ങളും നടത്തി. 

    













ചിറ്റില്ലഞ്ചേരിയില്‍ നടന്ന റണ്‍ കോട്ടേക്കുളത്ത് സമാപിച്ചു. തുടര്‍ന്ന് ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നത് തല്‍സമയം ക്ലബ്ബില്‍ സജ്ജീകിച്ച ടെലിവിഷനില്‍ കാണുകയും ചെയ്തു. തുടര്‍ന്ന് ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദും, സെക്രട്ടറി എം.മുജീബ് റഹിമാനും ചേര്‍ന്ന് വിതരണം ചെയ്തു.



Monday, August 24, 2020

ഫിറ്റ് ഇന്ത്യ റണ്‍...

Posted by SRISHTI ARTS AND SPORTS CLUB Chittilamchery August 24, 2020, under | No comments


ഫിറ്റ് ഇന്ത്യ റണ്‍...



ഫിറ്റ് ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായി 
കായിക ദിനത്തിന്റെ ഭാഗമായി
29.08.2020 ശനിയാഴ്ച കാലത്ത് 8 മണിയ്ക്ക്
ചിറ്റിലഞ്ചേരി മുതല്‍ കോട്ടേക്കുളം വരെ
ഫിറ്റ് ഇന്ത്യ റണ്‍ സംഘടിപ്പിക്കുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പങ്കാളിത്തം 
നല്‍കുക.






 

Sunday, June 28, 2020

വേണം-നാടന്‍ പച്ചക്കറികള്‍

Posted by SRISHTI ARTS AND SPORTS CLUB Chittilamchery June 28, 2020, under | No comments



                 സമ്പൂര്‍ണ്ണ അടച്ചിടലിന്റെ ഭാഗമായി നമ്മുടെ പ്രദേശത്തെ മിക്ക വീടുകളിലും പച്ചക്കറി കൃഷി നടത്തിവരുന്നുണ്ടെന്നത് സന്തോഷകരമായ കാര്യമാണ്.      ചിലയിടങ്ങളില്‍ വീട്ടാവശ്യത്തിന് പുറമെ കൂടുതല്‍ പച്ചക്കറികള്‍ വിളവെടുക്കുന്നുണ്ട്. ഈ രീതിയില്‍ നമ്മുടെ പ്രദേശത്ത വീടുകളില്‍ കൃഷി ചെയ്യുന്ന എല്ലാ പച്ചക്കറി ഉല്‍പ്പന്നങ്ങളും ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഭരിക്കുന്നതാണ്.         പഴം, പച്ചക്കറികള്‍, തുടങ്ങിയവ വീട്ടാവശ്യത്തിന് പുറമെ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍9446728038, 9037533030 
എന്നീ നമ്പറുകള്‍ ബന്ധപ്പെടേണ്ടതാണ്.


ജനറല്‍ സെക്രട്ടറി

https://www.facebook.com/SrishtiClub

Tags

Upcoming Events



Videos

Upcoming Events

Blog Archive

Blog Archive