Friday, December 27, 2019

വാര്‍ഷിക അംഗത്വ വിതരണം 2020

Posted by SRISHTI ARTS AND SPORTS CLUB Chittilamchery December 27, 2019, under | No comments


സൃഷ്ടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്
ചിറ്റില്ലഞ്ചേരി, പി.ഒ. പാലക്കാട്


വാര്‍ഷിക അംഗത്വ വിതരണം 2020

പ്രിയ സുഹൃത്തേ,
കൂട്ടായ ഇടപെടലുകളിലൂടെ നിങ്ങളുടെ കര്‍മ്മശേഷിയിലൂടെ 
സമൂഹത്തിന്റെ നല്ല നാളേക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടോ?
പ്രവര്‍ത്തനങ്ങളിലൂടെ ഒരു നല്ല മനസ്സിനുടമയായി മാറാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടോ?
സ്വന്തം കാര്യം പോലെ കൂട്ടായ്മയില്‍ നിന്ന് സേവനം ചെയ്യാന്‍ തയ്യാറാണോ?

എങ്കില്‍ നിങ്ങള്‍ക്ക് സ്വാഗതം

തനത് പ്രവര്‍ത്തനങ്ങളിലൂടെ
സമൂഹത്തിന്റെ മാറ്റത്തിനായി 
സമൂഹത്തോടൊപ്പം നിന്നു പ്രവര്‍ത്തിച്ച്
കേന്ദ്ര, കേരള സര്‍ക്കാറുകളുടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ 
ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഭാഗമാകുവാന്‍.....

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം 
അധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, 
സഹിതം 2020 ജനുവരി 15 നകം അപേക്ഷ നല്‍കണം.

നമുക്ക് ലഭിക്കുന്നത്
നഷ്ടപ്പെട്ടുപോകുന്ന സമയത്തെ സമൂഹത്തിനായി നന്മയ്ക്കായി മാറ്റുവാന്‍
ഒപ്പം നല്ല വ്യക്തിത്വത്തിന്റെ ഉടമയാകുവാന്‍
കൂടാതെ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന 
വൈവിധ്യമാര്‍ന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിനും, 
ജില്ലാ, സംസ്ഥാന, ദേശീയ പരിപാടികളില്‍ പങ്കെടുക്കാനും അവസരം ലഭിക്കുന്നതാണ്. 

സന്നദ്ധ സേവനം മാത്രം ലക്ഷ്യമുള്ള ഈ കൂട്ടായ്മയില്‍ പങ്കാളികളാവാനുള്ള അവസരമാണിത്. 



കൂടുതല്‍ വിവരങ്ങള്‍
ചിറ്റില്ലഞ്ചേരി അയ്യപ്പകോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന
സൃഷ്ടി ക്ലബ്ബിന്റെ ഓഫീസുമായി ബന്ധപ്പെടുക.
അടുത്തറിയുവാന്‍
പ്രവര്‍ത്തനങ്ങള്‍ കാണുവാന്‍
www.srishticlub.blogspot.com


Monday, October 28, 2019

ആയിരം വീടുകളിലേക്ക് തുണി സഞ്ചിയുമായി സൃഷ്ടി ക്ലബ്ബ്

Posted by SRISHTI ARTS AND SPORTS CLUB Chittilamchery October 28, 2019, under | No comments



 
ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന തുണി സഞ്ചി വിതരണോദ്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.



ആയിരം വീടുകളിലേക്ക് 

തുണി സഞ്ചിയുമായി സൃഷ്ടി ക്ലബ്ബ്


മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തുണി സഞ്ചിയുമായി ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. കേന്ദ്ര സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രാലയം, നെഹ്‌റു യുവകേന്ദ്ര, കുടിവെള്ള ശുചിത്വ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 100 മണിക്കൂര്‍ നീണ്ടു നിന്ന സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പരിപാടി നടത്തിയിരുന്നു. പരിപാടിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആയിരം വീടുകളിലേക്ക് തുണി സഞ്ചി എത്തിക്കുന്ന പ്രവര്‍ത്തനം നടത്തുന്നത്.
തുണി സഞ്ചി വിതരണത്തിന്റെ ഉദ്ഘാടനവും, സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പദ്ധതിയില്‍ പങ്കെടുത്തവര്‍ക്കുള്ള അനുമോദനവും, സര്‍ട്ടിഫിക്കറ്റ്, ഉപഹാരം എന്നിവയുടെ വിതരണവും നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സൃഷ്ടി ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍, എം.സുകുമാരന്‍, പ്രദീഷ് ബാബു, എന്‍.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Saturday, October 5, 2019

മഹാത്മാഗാന്ധിയുടെ 150 ാമത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ഫിറ്റ് ഇന്ത്യാ പ്ലോഗിംങ് റണ്‍.

Posted by SRISHTI ARTS AND SPORTS CLUB Chittilamchery October 05, 2019, under | No comments


Wednesday, October 2, 2019

ഗാന്ധിജയന്തി ദിനത്തില്‍ ഫിറ്റ് ഇന്ത്യാ പ്ലോഗിംങ് റാലിയും, നന്മ മരം നടലും

Posted by SRISHTI ARTS AND SPORTS CLUB Chittilamchery October 02, 2019, under | No comments

ഗാന്ധിജയന്തി ദിനത്തില്‍
ഫിറ്റ് ഇന്ത്യാ പ്ലോഗിംങ് റാലിയും, നന്മ മരം നടലും

മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനത്തിന്റെ ഭാഗമായി ചിറ്റിലഞ്ചേരിയില്‍ ഫിറ്റ് ഇന്ത്യാ പ്ലോഗിംങ് റാലിയും, 150 നന്മ മരങ്ങള്‍ നടലും നടത്തി. പാലക്കാട് നെഹ്‌റു യുവകേന്ദ്ര, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, ചിറ്റിലഞ്ചേരി എം.എന്‍.കെ.എം.ഹയര്‍സെക്കന്ററി സ്‌കൂള്‍, 27 കേരള ബറ്റാലിയന്‍ എന്‍.സി.സി.യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
വ്യായാമ സംരക്ഷണത്തിനായുള്ള നടത്തത്തിലും, ഓട്ടത്തിനുമിടയില്‍ വഴിയരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടി ശേഖരിച്ച് നടത്തുന്ന പരിസ്ഥിതി ശാരീരിക ക്ഷമതാ പരിപാടിയാണ് പ്ലോഗിംങ്. ചിറ്റിലഞ്ചേരിയില്‍ നിന്നാരംഭിച്ച് കോന്നല്ലൂര്‍ വഴി കോട്ടേക്കുളത്താണ് ഫിറ്റ് ഇന്ത്യാ പ്ലോഗിംങ് റാലി നടന്നത്.
പരിപാടി മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മായന്‍ ഉദ്ഘാടനം ചെയ്തു. സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ് അധ്യക്ഷനായി. സൃഷ്ടി ക്ലബ്ബ് സെക്രട്ടറി എം.മുജീബ് റഹിമാന്‍, ഹവീല്‍ദാര്‍ കെ.എം.ദീപു, എന്‍.സി.സി.ഓഫീസര്‍ സിജോ ജോണ്‍, എം.സുകുമാരന്‍, എന്‍.മണികണ്ഠന്‍, യു. അഭിന്‍ കൃഷ്ണന്‍, കെ.ശ്രുതമോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പരിപാടിയുടെ ഭാഗമായി കോന്നല്ലൂര്‍ കോട്ടേക്കുളം പാതയില്‍ 150 വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു.













Sunday, July 21, 2019

Swachh Barath Intership Programme 2019 Srishti Arts and Sprots Club, Chi...

Posted by SRISHTI ARTS AND SPORTS CLUB Chittilamchery July 21, 2019, under | No comments

Sunday, June 23, 2019

അയല്‍പക്ക യൂത്ത് പാര്‍ലമെന്റ് 2019

Posted by SRISHTI ARTS AND SPORTS CLUB Chittilamchery June 23, 2019, under | No comments

നെഹ്‌റു യുവകേന്ദ്രയുടെയും, ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റ് നടത്തി. മുടപ്പല്ലൂര്‍ ലയണ്‍സ് ട്രസ്റ്റ് കോളേജ് ഹാളില്‍ നടത്തിയ പരിപാടി നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സൃഷ്ടി ക്ലബ്ബ് സെക്രട്ടറി എം.മുജീബ് റഹിമാന്‍ അധ്യക്ഷനായി. ലയണ്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ടി.രാധാകൃഷ്ണന്‍, യു.കെ.ബി.നായര്‍, എം.കാര്‍ത്തികേയന്‍, പ്രജിത്ത് കൃഷ്ണന്‍, എം.സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗ പ്രദര്‍ശനവും, പരിശീലനത്തിനും സംസ്ഥാന യോഗ ചാമ്പ്യഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ സി. വിഷ്ണു നേതൃത്വം നല്‍കി.


















Saturday, May 25, 2019

Posted by SRISHTI ARTS AND SPORTS CLUB Chittilamchery May 25, 2019, under | No comments

സമ്പൂര്‍ണ്ണ എ.പ്ലസ് കാരെ അനുമോദിക്കുന്നു
ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു. പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ.പ്ലസ് നേടിയ വിദ്യാര്‍ഥികളെയും, ക്ലബ്ബംഗങ്ങളായ വിദ്യാര്‍ഥികളെയും അനുമോദിക്കുന്നു. മേലാര്‍കോട് ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ താമസിക്കുന്ന വിജയിച്ച വിദ്യാര്‍ഥികള്‍ക്കാണ് അനുമോദനം. വിജയിച്ച വിദ്യാര്‍ഥികള്‍ 2019 മെയ് 28 നകം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും സഹിതം ചിറ്റില്ലഞ്ചേരി അയ്യപ്പകോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സൃഷ്ടി ക്ലബ്ബ് ഓഫീസില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍: 9446728038, 9037533030

ജനറല്‍ സെക്രട്ടറി
സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്
അയ്യപ്പ കോംപ്ലക്‌സ്, ഗ്രൗണ്ട് ഫ്‌ളോര്‍,
ചിറ്റില്ലഞ്ചേരി. പി.ഒ. പാലക്കാട്
www.srishticlub.blogspot.com

Posted by SRISHTI ARTS AND SPORTS CLUB Chittilamchery May 25, 2019, under | No comments

പ്രിയ സുഹൃത്തേ
ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിരാലംഭരായ രോഗികളുടെ മക്കള്‍ക്കും, നിര്‍ധന കുടുംബാംഗങ്ങളിലുളളവരുടെ മക്കള്‍ക്കും ഈ വര്‍ഷവും  സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു. മറ്റു അവിചാരിതമായ പരിപാടികള്‍ ഒന്നുമില്ലെങ്കില്‍ 2019 ജൂണ്‍ 2 ന് ഞായറാഴ്ച തിരഞ്ഞെടുക്കുന്ന 50 പേര്‍ക്കാണ് സൗജന്യമായി പഠനോപകരണങ്ങള്‍(നോട്ടുപുസ്തകം, പേന) വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്. ഈ പരിപാടിയില്‍ സഹകരിക്കാന്‍ സന്മനസ്സുള്ളവര്‍ പങ്കാളിയാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സാമ്പത്തിക സഹായങ്ങള്‍ ചിറ്റില്ലഞ്ചേരി അയ്യപ്പകോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സൃഷ്ടി ക്ലബ്ബ് ഓഫീസില്‍ നേരിട്ടോ, ചിറ്റില്ലഞ്ചേരി കനാറ ബാങ്ക് ശാഖയിലെ അക്കൗണ്ട് നമ്പര്‍ 0744101016764 (IFSC CNRB0000744) എന്നതിലോ, നല്‍കാവുന്നതാണ്.
സഹകരണം പ്രതീക്ഷിച്ചുകൊണ്ട്

ജനറല്‍ സെക്രട്ടറി
സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്
അയ്യപ്പ കോംപ്ലക്‌സ്, ഗ്രൗണ്ട് ഫ്‌ളോര്‍,
ചിറ്റില്ലഞ്ചേരി. പി.ഒ. പാലക്കാട്
www.srishticlub.blogspot.com    

Wednesday, February 27, 2019

സൃഷ്ടി ക്ലബ്ബിന് സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പുരസ്‌കാരം.

Posted by SRISHTI ARTS AND SPORTS CLUB Chittilamchery February 27, 2019, under | No comments

നാടിന്റെ ശുചിത്വത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ കുടിവെള്ള ശുചിത്വ മന്ത്രാലയം, യുവജന കാര്യ കായിക മന്ത്രാലയം, വിദ്യാഭ്യാസ മാനുഷിക വിഭവശേഷി മന്ത്രാലയം, നെഹ്‌റു യുവകേന്ദ്ര എന്നിവ ഏര്‍പ്പെടുത്തിയ 2018 ലെ സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പില്‍ രണ്ടാം സ്ഥാനം നേടിയ സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പുരസ്‌കാരം കൈപറ്റുന്നു.

Thursday, February 7, 2019

യൂത്ത് കേരള എക്‌സ്പ്രസ് സൃഷ്ടി ക്ലബ്ബിന് പുരസ്‌കാരം

Posted by SRISHTI ARTS AND SPORTS CLUB Chittilamchery February 07, 2019, under | No comments

യൂത്ത് കേരള എക്‌സ്പ്രസ്
സൃഷ്ടി ക്ലബ്ബിന് പുരസ്‌കാരം
യൂത്ത് കേരള എക്‌സ്പ്രസ്- റിയാലിറ്റി ഷോയുടെ സോണല്‍ പുരസ്‌കാരം ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് ലഭിച്ചു. 20,000 രൂപയും, പ്രശസ്തി പത്രവും, ശില്‍പ്പവുമടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ യുവജന കാര്യ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജനില്‍ നിന്ന് ക്ലബ്ബ് ഭാരവാഹികള്‍ ഏറ്റുവാങ്ങി. 
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ യൂത്ത് ക്ലബ്ബുകള്‍ക്കായി നടത്തുന്ന റിയാലിറ്റി ഷോയാണ് യൂത്ത് കേരള എക്‌സ്പ്രസ്. പരിസ്ഥിതി പ്രവര്‍ത്തനം എന്ന വിഷയത്തിലാണ് സൃഷ്ടി ക്ലബ്ബിന് പുരസ്‌കാരം ലഭിച്ചത്. 
ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ തണല്‍ മരം വച്ചുപിടിപ്പിക്കല്‍, പൊതു സ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജ്ജനം, പൂന്തോട്ട നിര്‍മ്മാണം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍, പ്രകൃതി പഠന യാത്രകള്‍, തുടങ്ങിയവ നടത്തിയിരുന്നു. 
മന്ത്രിയില്‍ നിന്ന് ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ്, ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍, ട്രഷറര്‍ എം.സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

Tags

Upcoming Events



Videos

Upcoming Events

Blog Archive

Blog Archive